ആറാട്ട് റിലീസ് ഉടനില്ല; തീരുമാനം നവംബറിലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ നായകനാകുന്ന ചെയ്യുന്ന ആറാട്ട് എന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ആറാട്ട് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, വലിയ മുതല്‍മുടക്കുള്ള ഒരു സിനിമ റിലിസ് ചെയ്യുന്നതിനു മുന്‍പ് സാഹചര്യങ്ങള്‍ കണിശമായി വിലയിരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നവംബര്‍ മാസത്തോട് കൂടി മാത്രമേ ' ആറാട്ട്' എന്ന് തീയറ്ററുകളില്‍ എത്തുമെന്നത് പറയാന്‍ സാധിക്കൂ എന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ആറാട്ടിന്റെ റിലീസിനെക്കുറിച്ച് മാധ്യമങ്ങളും സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നതിനാലാണ് വിശദീകരണം. ഉദയകൃഷ്ണയുടെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്രബാബു, നെടുമുടി വേണു, സിദ്ദിഖ്, ഇന്ദ്രന്‍സ്, സായികുമാര്‍, വിജയരാഘവന്‍, മാളവിക മേനോന്‍, സ്വാസിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
പോസ്റ്റ് വായിക്കാം
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ പോവുന്ന സാഹചര്യത്തിൽ "ആറാട്ടി"ന്റെ റിലിസിനെ കുറിച്ച് മാധ്യമങ്ങളും സിനിമാ വ്യവസായമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നു. "ആറാട്ട്" തീയറ്ററുകളിൽ റിലിസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, വലിയ മുതൽമുടക്കുള്ള ഒരു സിനിമ റിലിസ് ചെയ്യുന്നതിനു മുൻപ് സാഹചര്യങ്ങൾ കണിശമായി വിലയിരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നവംബർ മാസത്തോട് കൂടി മാത്രമേ " ആറാട്ട്" എന്ന് തീയറ്ററുകളിൽ എത്തുമെന്നത് പറയാൻ സാധിക്കൂ. പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി.