അശ്ലീല ചിത്രങ്ങളയച്ചു; സിനിമാ നടിയുടെ മകനെതിരെ ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ യുവതി

തിരുവനന്തപുരം: സിനിമാ നടിയുടെ മകന് ഫെയിസ്ബുക്ക് മെസഞ്ചറില്‍ അശ്ലീല സന്ദേശങ്ങളും അയച്ചുവെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ യുവതി. നടിയും ആക്ടിവിസ്റ്റുമായ മാല പാര്‍വതിയുടെ മകന് അനന്തകൃഷ്ണനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് മെയ്ക്ക് അപ് കലാകാരിയായ സീമ വിനീത് അനന്തകൃഷ്ണന് അയച്ച മെസേജുകളുടെയും ചിത്രങ്ങളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സിനിമാ നടിയുടെ മകന് അയച്ച മെസേജ് കണ്ട് ഞെട്ടിപ്പോയെന്നും അമ്മ സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടി പോരാടുമ്പോള്‍ മകന് സ്ത്രീകളുടെ നഗ്നത കാണാനായി പോരാടുന്നുവെന്നും ചൊവ്വാഴ്ച സീമ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഫെയിസ്ബുക്ക് ലൈവില്‍ എത്തിയ സീമ പേരുകള്‍ വെളിപ്പെടുത്താതെ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുകയും ചെയ്തിരുന്നു. ആദ്യ പോസ്റ്റിന് പിന്നാലെ നടി തന്നെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും ലൈവില്‍ സീമ വ്യക്തമാക്കിയിരുന്നു.
ഒരു മകന്റെ കൊള്ളരുതായ്മക്കു ഒരു അമ്മ മാപ്പ് ചോദിച്ചാൽ എന്റെ അഭിമാനത്തിന് ഒരു വിലയും കാണുന്നില്ലേ നിങ്ങൾ നിങ്ങളുടെ മാപ്പ് ഞാൻ അംഗീകരിക്കുന്നു നിങ്ങളുടെ മകൻ ചെയ്ത തെറ്റ് …
Posted by Seema Vineeth on Wednesday, June 10, 2020
ഇതിന് ശേഷമാണ് ഇപ്പോള്‍ മെസേജുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സീമ പുറത്തു വിട്ടിരിക്കുന്നത്. അനന്തകൃഷ്ണന്റെ പ്രവൃത്തിയിലൂടെ ഞാനും എന്റെ ജന്‍ഡറും നോവിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത്. കാരണം നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ നിങ്ങളുടെ മകന് ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വെച്ചാല്‍ ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദര്‍ശം എല്ലാം ഞാന്‍ പ്രശസ്തിയുടെ മുന്നില്‍ അടിയറവു പറയുന്നത് പോലെ ആവും എന്ന് സീമ പോസ്റ്റില്‍ പറഞ്ഞു.
പോസ്റ്റ് വായിക്കാം
നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു………
Posted by Seema Vineeth on Wednesday, June 10, 2020