‘ജാക്ക് ആന്റ് ജില്ലി’ല്‍ ‘കൂട്ടാപ്സാ’യി സൗബിനെത്തും; ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാവെന്ന് സന്തോഷ് ശിവന്
കൊച്ചി: ഉറുമിക്ക് ശേഷം സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് ആന്റ് ജില്ലിലെ സൗബിന് ഷാഹിറിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. സംവിധായകന് സന്തോഷ് ശിവന് തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സൗബിനെന്നും കഠിനാദ്ധ്വാനിയും സഹകരണ മനോഭാവവുമുള്ള വ്യക്തിത്വമാണ് താരത്തിന്റേതെന്നും സന്തോഷ് ശിവന് ട്വിറ്ററില്‍ കുറിച്ചു.
Soubin in Jack and Jill..
One of the most talented actors in India..and the most cooperative and hard working..
God bless pic.twitter.com/vBSLV9GG6U— SantoshSivanASC. ISC (@santoshsivan) May 17, 2019
മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാളിദാസ് ജയറാമും ശ്രദ്ധേയ വേഷത്തിലെത്തും. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവന് സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ജാക്ക് ആന്റ് ജില്. കഥയും തിരക്കഥയും സന്തോഷ് ശിവന് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതരായ സുരേഷ് കുമാര്‍ രവീന്ദ്രനും വിജീഷ് തോട്ടിങ്ങലും ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അജയന് ചാലിശ്ശേരിയാണ് കലാസംവിധാനം.
നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഹരിനാരായണന്, സ്വാദിക് റഹീം, പ്രശാന്ത്, സുനില്‍ വര്‍ഗീസ്, ഉല്ലാസ്, അമിത് മോഹന്‍ രാജേശ്വരി , വിനീത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട താരങ്ങള്‍. ഹരിനാരായണന്റെ വരികള്‍ക്ക് റാം സുരേന്ദറും, ഗോപീസുന്ദറും ചേര്‍ന്നാണ് ഈണം നല്‍കും. മഞ്ജു വാരിയര്‍, കാളിദാസ് ജയറാം, അജു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പാടുന്നുണ്ട്.