പ്രതിസന്ധിയില്‍ ഒപ്പം നിന്നില്ല; മഞ്ജു വാര്യരെ വിമര്‍ശിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

നടി മഞ്ജു വാര്യരെ രൂക്ഷമായി വിമര്ശിച്ച് ഒടിയന് സിനിമയുടെ സംവിധായകന് ശ്രീകുമാര് മേനോന്. പ്രതിസന്ധിയില് മഞ്ജു വാര്യര് ഒപ്പം നിന്നില്ലെന്ന് ശ്രീകുമാര് മേനോന് പറഞ്ഞു. മഞ്ജു വാര്യരുടെ മൗനം അത്ഭുതപ്പെടുത്തി. ഒരു ദിവസം പോലും ഓടുന്ന ചിത്രത്തിനു പോലും പ്രമോഷന് നല്കുന്ന മഞ്ജു ഒടിയനു വേണ്ടി ഒരു പോസ്റ്റ് പോലും ഇട്ടില്ല.
 | 
പ്രതിസന്ധിയില്‍ ഒപ്പം നിന്നില്ല; മഞ്ജു വാര്യരെ വിമര്‍ശിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യരെ രൂക്ഷമായി വിമര്‍ശിച്ച് ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പ്രതിസന്ധിയില്‍ മഞ്ജു വാര്യര്‍ ഒപ്പം നിന്നില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. മഞ്ജു വാര്യരുടെ മൗനം അത്ഭുതപ്പെടുത്തി. ഒരു ദിവസം പോലും ഓടുന്ന ചിത്രത്തിനു പോലും പ്രമോഷന്‍ നല്‍കുന്ന മഞ്ജു ഒടിയനു വേണ്ടി ഒരു പോസ്റ്റ് പോലും ഇട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരെ രംഗത്തെത്തിയത്. പിന്തുണച്ചവരെ കൈവിടുകയാണ് മഞ്ജുവെന്നും ഈ നിലപാടുമാറ്റം വില കളയുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. നിലപാടുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.

ഡബ്ല്യുസിസിയെ മഞ്ജു കൈവിട്ടത് ശരിയായില്ല. മഞ്ജു തെറ്റു തിരുത്തണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു. വനിതാ മതിലുമായി ബന്ധമുള്ള കാര്യങ്ങള്‍ തനിക്കറിയില്ലെന്ന് സാമൂഹ്യ പ്രസക്തിയുള്ള ഒരാള്‍ പറയുമ്പോള്‍ ജനം ചിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.