അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മ; അഭിനന്ദനവുമായി ശ്രീകുമാരന്‍ തമ്പി

നടി ഭാവനയ്ക്കെതിരായി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടന അമ്മയില്‍ നിന്ന് രാജിവെച്ച പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി. ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്സ്ട്രാ നടന്റെ ‘കളിതമാശ’യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മയെന്ന് ശ്രീകുമാരന്‍ തമ്പി ഫെയിസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘അമ്മ’ എന്ന ദിവ്യനാമം വഹിക്കുന്ന (?) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടതെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ് വായിക്കാം
“അമ്മ” എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ…
Posted by Sreekumaran Thampi on Monday, October 12, 2020