വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Nov 18, 2019, 13:36 IST
| 
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍ കയറുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതേത്തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീനിവാസനെ അവിടെ നിന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.
നെടുമ്പാശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. സസഹയാത്രക്കാര് വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയിലേക്ക് മാറ്റിയത്. മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ശ്രീനിവാസന് ചികിത്സക്ക് വിധേയനായിരുന്നു.