നടന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. അപകടനില തരണം ചെയ്തതായാണ് ബന്ധുക്കള്‍ നല്കുന്ന സൂചന.
കഴിഞ്ഞ വര്‍ഷവും ശ്വാസ തടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ആദ്യം ചികിത്സ തേടിയത്. പിന്നീട് കഴിഞ്ഞ നവംബറില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചെന്നൈയിലേക്ക് പോകുന്നതിനായി വിമാനത്തില്‍ കയറുന്നതിനിടെയായിരുന്നു സംഭവം. രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനാലാണ് അസ്വസ്ഥതയുണ്ടായതെന്ന് പിന്നീട് മകന് വിനീത് ശ്രീനിവാസന് വ്യക്തമാക്കിയിരുന്നു.