നടിക്കെതിരായ പരാമര്‍ശം; ദിലീപ്, സലിംകുമാര്‍, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തിയ പരാമര്ശങ്ങളില് ദിലീപ്, സലിംകുമാര്, സജി നന്ത്യാട്ട് എന്നിവര്ക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു. വിമന് ഇന് സിനിമ കളക്ടീവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഡിയു കുര്യാക്കോസിന് അന്വേഷണച്ചുമതല കൈമാറിയിട്ടുണ്ട്.
 | 

നടിക്കെതിരായ പരാമര്‍ശം; ദിലീപ്, സലിംകുമാര്‍, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആക്രമണത്തിന് ഇരയായ നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ദിലീപ്, സലിംകുമാര്‍, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഡിയു കുര്യാക്കോസിന് അന്വേഷണച്ചുമതല കൈമാറിയിട്ടുണ്ട്.

നടിയെയും പ്രതിയായ പള്‍സര്‍ സുനിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും അതോടെ എല്ലാം തീരുമെന്നായിരുന്നു സലിംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്. ഇത് വിവാദമായതോടെ സലിം കുമാര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

നടിയും പ്രതിയാക്കപ്പെട്ടയാളും ഒരുമിച്ചു നടന്നവരാണെന്ന പരാമര്‍ശമായിരുന്നു ദിലീപ് റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ് കുമാര്‍ ഷോയില്‍ നടത്തിയത്. താന്‍ ആരുമായി കൂട്ട് കൂടണമെന്നത് അവരവര്‍ തീരുമാനിക്കണമെന്നും ദിലീപ് പറഞ്ഞു.

നടി നേരിട്ടത് രണ്ട് മണിക്കൂര്‍ സമയത്തെ പീഡനം മാത്രമാണെന്നും ദിലീപ് നാല് മാസമായി പീഡനം അനുഭവിച്ചു വരികയാണെന്നുമായിരുന്നു സജി നന്ത്യാട്ട് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ നടത്തിയ ഈ പരാമര്‍ശത്തെ അവതാരകനായ വിനു വി.ജോണ്‍ അധമം എന്നാണ് വിശേഷിപ്പിച്ചത്.