ഇടതു സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം; സുരേഷ് ഗോപി

ജനങ്ങളോട് സ്മരണയില്ലാത്ത ഇടതു സര്ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില് എറിയണമെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി.
 | 
ഇടതു സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം; സുരേഷ് ഗോപി

ജനങ്ങളോട് സ്മരണയില്ലാത്ത ഇടതു സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്, ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ഇവരെ എടുത്തു കളയുമായിരുന്നു. കോസ്മിക് ലോ ഇവരെ ഒടുക്കിയിരിക്കും. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാന്‍ പാടില്ല.

ഇത്രയും മോശം ഭരണം കേരളം മാത്രമല്ല, ഇന്ത്യ പോലും ഇതുവരെ കണ്ടിട്ടില്ല. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ ഉറങ്ങാത്ത നാളുകള്‍ ഉണ്ടായിരുന്നെന്ന് മറക്കരുത്. സര്‍ക്കാര്‍ നടത്തുന്ന കൊള്ളയുടെ ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തോട് നന്ദി പറയാം. 2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 10 പേരെ തന്നിരുന്നെങ്കില്‍ സര്‍ക്കാരിനെ ശക്തമായി നേരിടാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം ഈ സര്‍ക്കാര്‍ ചെയ്തു കൂട്ടിയത് ഇഴകീറി പരിശോധിക്കണം. അങ്ങനെ വന്നാല്‍ ജനങ്ങള്‍ക്ക് താമര ചിഹ്നത്തില്‍ മാത്രമേ വോട്ട് ചെയ്യാനാവൂ എന്നു സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.