‘കുന്നോളം കിനാവിനോളം’; റെക്‌സ് വിജയന്‍ മാജിക്; ‘തമാശ’യിലെ ആദ്യ ഗാനം കേള്‍ക്കാം

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തമാശ.
 | 
‘കുന്നോളം കിനാവിനോളം’; റെക്‌സ് വിജയന്‍ മാജിക്; ‘തമാശ’യിലെ ആദ്യ ഗാനം കേള്‍ക്കാം

കൊച്ചി: നവാഗതനായ അഷറഫ് ഹംസ സംവിധാനം ചെയ്ത തമാശയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരി എഴുതിയിരിക്കുന്ന വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തമാശ.

ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും ദിവ്യ പ്രഭയുമാണ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ തന്നെയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഈദിന് തീയേറ്ററുകളിലെത്തും.

വീഡിയോ കാണാം