ബോക്‌സോഫീസില്‍ വന്‍നേട്ടമുണ്ടാക്കി ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’; 50 കോടി ക്ലബില്‍

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്ക്രീനിലേക്ക് തിരികെയെത്തിയ വിനീത് ശ്രീനിവാസന് മികച്ച പ്രകടനമാണ് ചിത്രത്തില് കാഴ്ച്ചവെച്ചിരിക്കുന്നത്.
 | 
ബോക്‌സോഫീസില്‍ വന്‍നേട്ടമുണ്ടാക്കി ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’; 50 കോടി ക്ലബില്‍

കൊച്ചി: ബോക്‌സോഫീസില്‍ വന്‍ വിജയവുമായി ഗിരീഷ് എ.ഡി സംവിധാനം നിര്‍വ്വഹിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ചിത്രം ഇതിനോടകം തന്നെ 50 കോടി ക്ലബില്‍ ഇടം നേടി കഴിഞ്ഞു. സ്‌കൂള്‍ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റെടെയ്‌നാറെണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിലേക്ക് തിരികെയെത്തിയ വിനീത് ശ്രീനിവാസന്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസനെ കൂടാതെ കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധ നേടിയ മാത്യു തോമസ്, ഉദാഹരണം സുജാതയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന അനശ്വരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയില്‍ അഭിനേതാക്കളുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പ്ലാന്‍ ജെ സ്റ്റുഡിയോസ് ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോമോന്‍ ടി. ജോണും വിനോദ് ഇല്ലംപിള്ളിയുമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഓണത്തിനും ചിത്രം പ്രദര്‍ശനം തുടരുമെന്നാണ് തീയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.