സിബിഐ അന്വേഷണം കഴിയുമ്പോള്‍ മണിയുടെ സഹോദരന് രാമകൃഷ്ണന്‍ ജയിലിലാകുമെന്ന് സാബുമോന്‍
കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിനാമ നടന് തരികിട സാബുവും മണിയുടെ സഹോദരന് രാമകൃഷ്ണനും തമ്മിലുള്ള പോര് മുറുകുന്നു. മണിയുടെ മരണം സിബിഐ അന്വേഷണത്തിന് വിട്ടതിന് പിന്നാലെ 'സിബിഐ അന്വേഷിച്ചാല് മണിയുടെ സഹോദരന് രാമകൃഷ്ണന് മിക്കവാറും ജയിലില് കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന്' സാബു.
| Jun 12, 2016, 12:23 IST

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിനാമ നടന് തരികിട സാബുവും മണിയുടെ സഹോദരന് രാമകൃഷ്ണനും തമ്മിലുള്ള പോര് മുറുകുന്നു. മണിയുടെ മരണം സിബിഐ അന്വേഷണത്തിന് വിട്ടതിന് പിന്നാലെ ‘സിബിഐ അന്വേഷിച്ചാല് മണിയുടെ സഹോദരന് രാമകൃഷ്ണന് മിക്കവാറും ജയിലില് കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന്’ സാബു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സാബു രാമകൃഷ്ണനെ വീണ്ടും ആക്രമിച്ചത്. കലാഭവന്‍ മണിയുടെ ആരാധകര്‍ കൊടുത്ത പശുക്കളെ തട്ടിയെടുത്ത ആളാണ് രാമകൃഷ്ണനെന്ന് പറഞ്ഞ സാബു മണിയുടെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിടാനും രാമകൃഷ്ണന്‍ ശ്രമിച്ചതായി ആരോപിച്ചു.
പോസ്റ്റ് കാണാം

