പ്രേമത്തിന്റെ സെൻസർ പതിപ്പ് അപ്‌ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞെന്ന് അൻവർ റഷീദ്
പ്രേമം സിനിമയുടെ സെൻസർ പതിപ്പ് അപ്ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞെന്ന് ചിത്രത്തിന്റെ നിർമാതാവ് അൻവർ റഷീദ് പറഞ്ഞു. നാളെ ഇതുസംബന്ധിച്ചുള്ള തെളിവ് അന്വേഷണ സംഘത്തിന് കൈമാറും.
| Jul 5, 2015, 14:10 IST
കൊച്ചി: പ്രേമം സിനിമയുടെ സെൻസർ പതിപ്പ് അപ്ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞെന്ന് ചിത്രത്തിന്റെ നിർമാതാവ് അൻവർ റഷീദ് പറഞ്ഞു. നാളെ ഇതുസംബന്ധിച്ചുള്ള തെളിവ് അന്വേഷണ സംഘത്തിന് കൈമാറും. സിനിമയുടെ കോപ്പി നാലിടത്താണ് നൽകിയത്. ഈ സ്ഥലങ്ങളിൽ എവിടെ നിന്നാണ് ചിത്രം ചോർന്നതെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. വിഷയത്തിൽ നടപടിയുണ്ടാകാനാണ് തന്റെ ശ്രമം അല്ലാതെ വിവാദമുണ്ടാക്കാനല്ല. വ്യാജൻമാർ പ്രചരിക്കുന്നതിനു പിന്നിൽ സിനിമയിലേക്ക് പുതുതായി വരുന്നവരുടെ ആത്മാർത്ഥതയില്ലായ്മയാണ് കാരണം. പുതിയ ആളുകളെ നിയമിക്കുമ്പോൾ ജാഗ്രത പുലർത്തിയി്‌ല്ലെങ്കിൽ ഇങ്ങനെയുണ്ടാകുമെന്നും അൻവർ റഷീദ് പറഞ്ഞു. ലോബിയില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അൻവർ റഷീദ് പറഞ്ഞു.


