ലാല്‍ ജോസിന്റെ ‘നാല്‍പത്തിയൊന്ന്’ റിലീസിനൊരുങ്ങുന്നു; ചിത്രത്തിന് വേണ്ടി ടിക് ടോക് ചാലഞ്ച്
ലാല് ജോസ് സംവിധാനം ചെയ്യുന്ന നാല്പത്തിയൊന്ന് എന്ന ചിത്രത്തിന് വേണ്ടി ടിക് ടോക് ചാലഞ്ച്. ലാല് ജോസ് 25 ചലഞ്ച് എന്ന പേരിലാണ് ചാലഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ 25-ാമത് ചിത്രമാണ് ഇത്. ബിജു മേനോന്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക.
ലാല്‍ ജോസ് ചിത്രങ്ങളിലെ രംഗങ്ങളാണ് ടിക് ടോക്കില്‍ അവതരിപ്പിക്കേണ്ടത്. ഇത്തരം ടിക് ടോക് വീഡിയോകള്‍ ലാല്‍ജോസ് 25, 41 മൂവി എന്നീ ഹാഷ്ടാഗുകളില്‍ പോസ്റ്റ് ചെയ്യണം. ചാലഞ്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്യും.
സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ കലാകാരന്‍മാരും അഭിനയിക്കുന്നു. പി.ജി.പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍.

