നീതി നടപ്പായെന്ന് ടൊവീനോ; കുപ്രസിദ്ധ പയ്യന് കഥ കേള്‍ക്കാതെയാണോ അഭിനയിച്ചതെന്ന് സോഷ്യല്‍ മീഡിയ

ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ പിന്തുണച്ച് ടൊവീനോ. നീതി നടപ്പായി എന്ന് താരം ഫെയിസ്ബുക്കില് കുറിച്ചു. എന്നാല്‍ താരത്തിന്റെ നിലപാടിനെതിരെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. കുപ്രസിദ്ധ പയ്യന് എന്ന സിനിമയുടെ തിരക്കഥ വായിച്ചു കേള്‍ക്കാതെയാണോ അഭിനയിച്ചത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.
നിരപരാധിയായ യുവാവ് കുറ്റാരോപിതനാകുന്നതും പോലീസിന്റെ പിടിയില്‍ അകപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയം. യഥാര്‍ത്ഥ സംഭവം പ്രമേയമായ ചിത്രം ടൊവീനോയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ഹൈദരാബാദിലെ പ്രതികള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചതോടെ അവര്‍ക്ക് വിചാരണയാണ് നിഷേധിക്കപ്പെട്ടതെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചിരുന്നു. ചിലപ്പോള്‍ കുപ്രസിദ്ധ പയ്യനിലെ നായകന്റെ അവസ്ഥയായിരിക്കും അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുകയെന്നും ചിലര്‍ പറഞ്ഞിരുന്നു.




ചിലരെ രക്ഷിക്കുന്നതിനായിരിക്കാം പ്രതികളെ പോലീസ് ഇല്ലാതാക്കിക്കളഞ്ഞതെന്നും ചിലര്‍ വിമര്‍ശിച്ചിരുന്നു. നീതി നടപ്പാക്കാനുള്ള ചുമതല പോലീസിനല്ലെന്നും നീതിപീഠത്തിനാണ് അതിനുള്ള ചുമതലയെന്ന അഭിപ്രായവും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
Posted by Tovino Thomas on Friday, December 6, 2019