ചിത്രീകരണത്തിനിടെ അപകടം; ടൊവീനോ തോമസിന് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവീനോ തോമസിന് പരിക്ക്. കള എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. താരത്തെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിന് പരിക്കേറ്റുവെന്നാണ് വിവരം. ആന്തരിക രക്തസ്രാവമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലാണ് ടൊവീനോയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പിറവത്ത് വെച്ച് നടന്നുകൊണ്ടിരുന്ന സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടു ദിവസം മുന്‍പാണ് താരത്തിന് പരിക്കേറ്റത്. വയറില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. ഇവിടെ വേദനയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമായ ‘കള’ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ് പറയുന്നത്.