ഒടിടി പ്ലാറ്റ്ഫോമിലല്ല; കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഏഷ്യാനെറ്റില്‍ ആദ്യമെത്തും
ജിയോ ബേബി സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ആദ്യമെത്തുക ഏഷ്യാനെറ്റിലെന്ന് റിപ്പോര്‍ട്ട്.
Aug 17, 2020, 16:59 IST
| 
ജിയോ ബേബി സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ആദ്യമെത്തുക ഏഷ്യാനെറ്റിലെന്ന് റിപ്പോര്‍ട്ട്. ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീയേറ്റര്‍ ഉടമകളുടെ സംഘടന കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച സിനിമ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.
പൈറസി ആശങ്കയുള്ളതിനാല്‍ ഒടിടി റിലീസിന് അനുവദിക്കണമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അനുകൂല തീരുമാനം എടുത്തത്. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ചിത്രം ടെലിവിഷനിലായിരിക്കും പ്രീമിയര്‍ ചെയ്യപ്പെടുക. ഓണത്തിന് ചിത്രം ടെലിവിഷന്‍ പ്രീമിയര്‍ ആയി റിലീസ് ചെയ്യുമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.