സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട ആരാധകനെ മമ്മൂട്ടി തട്ടിമാറ്റുന്ന വീഡിയോ വൈറലാകുന്നു

സെല്ഫിയെടുക്കാനായി തോളില് കൈയിട്ട ആരാധകനെ മമ്മൂട്ടി തട്ടിയകറ്റുന്ന വീഡിയോ നവമാധ്യമങ്ങളില് വൈറലാകുന്നു. നുണറായി ഫലിതങ്ങള് എന്ന ഫെയ്സ്ബുക്ക് പേജില് പ്രത്യക്ഷപ്പെട്ട വീഡിയോയില് താടിവെച്ച് കറുത്ത ഗ്ലാസും ധരിച്ച് നടന്നുവരുന്ന മമ്മുട്ടിയുടെ പുറകിലൂടെ പോയി ആരാധകനെന്ന് കരുതുന്നയാള് സെല്ഫിയെടുക്കാനായി തോളില് കൈവെക്കുന്നത് കാണാം. പെട്ടെന്ന് വെട്ടിത്തിരിയുന്ന മമ്മൂട്ടി അയാളുടെ കൈ തട്ടിമാറ്റുന്നത് കാണാം.
 | 

സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട ആരാധകനെ മമ്മൂട്ടി തട്ടിമാറ്റുന്ന വീഡിയോ വൈറലാകുന്നു

കൊച്ചി: സെല്‍ഫിയെടുക്കാനായി തോളില്‍ കൈയിട്ട ആരാധകനെ മമ്മൂട്ടി തട്ടിയകറ്റുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. നുണറായി ഫലിതങ്ങള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ താടിവെച്ച് കറുത്ത ഗ്ലാസും ധരിച്ച് നടന്നുവരുന്ന മമ്മുട്ടിയുടെ പുറകിലൂടെ പോയി ആരാധകനെന്ന് കരുതുന്നയാള്‍ സെല്‍ഫിയെടുക്കാനായി തോളില്‍ കൈവെക്കുന്നത് കാണാം. പെട്ടെന്ന് വെട്ടിത്തിരിയുന്ന മമ്മൂട്ടി അയാളുടെ കൈ തട്ടിമാറ്റുന്നത് കാണാം.

നവമാധ്യമങ്ങളില്‍ ഇതിനകം ആയിരക്കണക്കിന് ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയിലെ മമ്മൂട്ടിയെ പ്രവൃത്തിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇതിന് മുമ്പും ആരാധകരോട് മമ്മൂട്ടി രോഷപ്രകടനം കാണിച്ചിട്ടുണ്ട്. മലപ്പുറത്ത് നടന്ന സിനിമയുടെ പ്രചാരണത്തിനിടെ തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിയകറ്റയും ശകാരിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.

വീഡിയോ കാണാം