തകര്‍ത്താടാന്‍ വിനായകന്‍ വീണ്ടുമെത്തുന്നു; ‘പ്രണയമീനുകളുടെ കടലിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന സാങ്കേതിക മികവോടെ പുറത്തിറങ്ങിയ ടീസര് സോഷ്യല് മീഡിയയില് വൈറലായിരുന്നു.
 | 
തകര്‍ത്താടാന്‍ വിനായകന്‍ വീണ്ടുമെത്തുന്നു; ‘പ്രണയമീനുകളുടെ കടലിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: വിനായകനെ പ്രധാന കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘പ്രണയമീനുകളുടെ കടലിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന സാങ്കേതിക മികവോടെ പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. ലക്ഷദ്വീപിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. ചിത്രം ഈ വര്‍ഷം തന്നെ പ്രദര്‍ശത്തിനെത്തും.