നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം, ഞങ്ങള്‍ക്ക് അവര്‍ സഹോദരങ്ങളാണ്; വിനീത് ശ്രീനിവാസന്‍

പൗരത്വ നിയമ ഭേദഗതിയില് പ്രതിഷേധം അറിയിച്ച് വിനീത് ശ്രീനിവാസന്‍. ഫെയിസ്ബുക്ക് കുറിപ്പിലാണ് ചലച്ചിത്ര താരങ്ങളുടെ പ്രതിഷേധത്തില്‍ വിനീത് ശ്രീനിവാസനും അണിചേര്‍ന്നത്. നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്‍മാരാണ്. നിങ്ങളുടെ പൗരത്വ നിയമവും എടുത്ത് ഞങ്ങളില്‍ നിന്ന് ദൂരെ എവിടെയെങ്കിലും പോകൂ. ദേശീയ പൗരത്വ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള നിങ്ങളുടെ ബില്ലുകളും ഒപ്പം കൊണ്ടുപോകൂ എന്ന് കുറിപ്പില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍, അനശ്വര രാജന്‍, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, ടൊവീനോ തോമസ്, ഷെയ്ന്‍ നിഗം, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
For u they are a minority. For us they are our brothers and sisters. Pls take ur CAB and drive away to a land far far away from us. Please take all ur bills while u go, including the NRC..
Posted by Vineeth Sreenivasan on Tuesday, December 17, 2019