ന്യൂയോര്‍ക്ക്; മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് വൈശാഖ്.
 | 
ന്യൂയോര്‍ക്ക്; മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് വൈശാഖ്. ന്യൂയോര്‍ക്ക് എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ ന്യൂയോര്‍ക്ക് പൂര്‍ണ്ണമായും അമേരിക്കയിലായിരിക്കും ചിത്രീകരിക്കുക. ഇര എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച നവീന്‍ ജോണിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച യുജിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മാതാക്കള്‍. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.

പുലിമുരുകന്‍ മുതല്‍ പീറ്റര്‍ ഹെയ്ന്‍ ആയിരുന്നു വൈശാഖ് ചിത്രങ്ങളിലെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ചിരുന്നത്. ന്യൂയോര്‍ക്കില്‍ മറ്റൊരു പ്രമുഖ ആക്ഷന്‍ ഡയറക്ടറായിരിക്കും വൈശാഖിനൊപ്പം എത്തുക.

https://www.facebook.com/vysakh.film.director/posts/1299539690241932