നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന് കോടതിയുടെ വാറന്റ്

നടിയെ ആക്രമിച്ച കേസില് കുഞ്ചാക്കോ ബോബന് എറണാകുളം അഡീഷണല് സെഷന്സ് കോടതിയുടെ വാറന്റ്.
 | 
നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന് കോടതിയുടെ വാറന്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വാറന്റ്. കേസില്‍ സാക്ഷിയായ കുഞ്ചാക്കോ ബോബന്‍ വിസ്താരത്തിനായി വെള്ളിയാഴ്ച ഹാജരാകണമെന്ന് കോടതി സമന്‍സ് നല്‍കിയിരുന്നു. ഇതനുസരിച്ച് ഹാജരാകാത്തതിനാലാണ് വാറന്റ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് വാറന്റ് കൈമാറി.

സിനിമാ ഷൂട്ടിങ്ങിനായി കൊടൈക്കനാലിലാണെന്നും ഹാജരാകാന്‍ കഴിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 4ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവര്‍ക്കും സാക്ഷി വിസ്താരത്തിനായി ഹാജരാകണമെന്ന് സമന്‍സ് നല്‍കിയിരുന്നു. ഇവര്‍ ഇന്നലെ ഹാജരായി.

ഇരുവരോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. അതിനാല്‍ സംയുക്തയുടെ വിസ്താരം കോടതി ഒഴിവാക്കി. കഴിഞ്ഞ ദിവസം മഞ്ജു വാര്യരെ കോടതി വിസ്തരിച്ചിരുന്നു. മറ്റൊരു സാക്ഷിയായ ശ്രീകുമാര്‍ മേനോന്റെ വിസ്താരവും മാര്‍ച്ച് 4ലേക്ക് മാറ്റി.