”ആ വാര്‍ത്ത ഞെട്ടലോടെയാണ് കേള്‍ക്കുന്നത്”; നടി ആക്രമിക്കപ്പെട്ട കേസില്‍ നീതിക്കായി മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിക്കെതിരെ പ്രോസിക്യൂഷന് രംഗത്തെത്തിയ സംഭവത്തില്‍ പ്രതികരിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല, ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന് തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേള്‍ക്കുന്നതെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ഡബ്ല്യുസിസി പറയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്നും പോസ്റ്റില്‍ ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് കോടതിക്കെതിരെ പ്രോസിക്യൂഷന് പരാതി നല്‍കിയത്. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും സുതാര്യമായ വിചാരണ ഈ കോടതിയില്‍ നടക്കാന്‍ സാധ്യതയില്ലെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതിന് സാവകാശം ലഭിക്കുന്നതിനായി വിചാരണ നിര്‍ത്തിവെക്കണമെന്നും പ്രോസിക്യൂഷന് അഭ്യര്‍ത്ഥിച്ചിരുന്നു. പരാതിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച വിചാരണ നിര്‍ത്തിവെച്ചിരുന്നു.
പോസ്റ്റ് വായിക്കാം
‘ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി…
Posted by Women in Cinema Collective on Friday, October 16, 2020