നടിക്കെതിരായ പരാമര്‍ശത്തില്‍ സജി നന്ത്യാട്ടിനെതിരെ പരാതി നല്‍കുമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

ഏഷ്യാനെറ്റ് ന്യൂസ് ചര്ച്ചയില് ആക്രമണത്തിന് ഇരയായ നടിക്കെതിരെ പരാമര്ശം നടത്തിയ നിര്മാതാവ് സജി നന്ത്യാട്ടിനെതിരെ പരാതി നല്കുമെന്ന് വിമന് ഇന് സിനിമ കളക്ടീവ്. നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര് നേരത്തെ പീഡനം മാത്രമാണെന്നും ദിലീപ് നേരിട്ടത് നാല് മാസത്തെ പീഡനമാണെന്നായിരുന്നു സജി നന്ത്യാട്ട് പറഞ്ഞത്.
 | 

നടിക്കെതിരായ പരാമര്‍ശത്തില്‍ സജി നന്ത്യാട്ടിനെതിരെ പരാതി നല്‍കുമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ആക്രമണത്തിന് ഇരയായ നടിക്കെതിരെ പരാമര്‍ശം നടത്തിയ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരെ പരാതി നല്‍കുമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ നേരത്തെ പീഡനം മാത്രമാണെന്നും ദിലീപ് നേരിട്ടത് നാല് മാസത്തെ പീഡനമാണെന്നായിരുന്നു സജി നന്ത്യാട്ട് പറഞ്ഞത്.

ചര്‍ച്ചയില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സജി നന്ത്യാട്ടിന്റെ പരാമര്‍ശം. സൗഹൃദങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിച്ചു വേണമെന്ന ദിലീപിന്റെ ഉപദേശം ഇരയെ കുറിച്ചുള്ള കുറ്റാരോപണമാണ് എന്ന് അവതാരകന്‍ വിനു പറഞ്ഞപ്പോഴായിരുന്നു ഇത്. ഇതോടെ ഇടപെട്ട വിനു ചര്‍ച്ച മുന്നോട്ടു പോയാല്‍ കൂടുതല്‍ അധമമായ പരാമര്‍ശങ്ങള്‍ വരുമെന്ന് പറയുകയും ചെയ്തു. ദിലീപ്, നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തിലായിരുന്നു ന്യൂസ് അവര്‍ ചര്‍ച്ച.