നടന്‍ ഉണ്ണി രാജന് പി ദേവിന്റെ ഭാര്യയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം

തിരുവനന്തപുരം: നടന്‍ ഉണ്ണി രാജന് പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില് ദുരൂഹതയാരോപിച്ച് കുടുംബം. പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ഉണ്ണിക്കെതിരെ ചൊവ്വാഴ്ച പ്രിയങ്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച പ്രിയങ്കയെ വെമ്പായത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ണി പ്രിയങ്കയെ മര്‍ദ്ദിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനം സഹിക്കവയ്യാതെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. തുടക്കത്തില്‍ കുഴപ്പങ്ങളില്ലായിരുന്നു. പിന്നീട് ഉണ്ണി പ്രിയങ്കയുടെ ആഭരണങ്ങള്‍ വിറ്റഴിച്ചു. ഇടക്കിടെ പണം ആവശ്യപ്പെടുമായിരുന്നുവെന്നും ചോദിക്കുന്ന പണം പ്രിയങ്കയുടെ അമ്മ അയച്ചുകൊടുക്കുമായിരുന്നുവെന്നും ബന്ധുവായ രേഷ്മ പറഞ്ഞു.
എല്ലാം വിറ്റു തുലച്ച ശേഷം പ്രിയങ്കയെ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രിയങ്ക റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ബന്ധു വെളിപ്പെടുത്തി.