മലയാള സിനിമയില്‍ ഇനി പാടാനില്ലെന്ന് വിജയ് യേശുദാസ്

മലയാള സിനിമയില്‍ ഇനി പാടാനില്ലെന്ന് ഗായകന് വിജയ് യേശുദാസ്. സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും മലയാളത്തില്‍ അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് തീരുമാനമെന്നും വനിത അഭിമുഖത്തില്‍ വിജയ് യേശുദാസ് വ്യക്തമാക്കി. പിന്നണിഗാന രംഗത്ത് 20 വര്‍ഷം തികയുന്ന അവസരത്തിലാണ് വിജയ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
തനിക്കും പിതാവ് യേശുദാിസിനും അടക്കം സംഗീതലോകത്ത് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. പിതാവിനെ പിന്തുടര്ന്ന് മലയാള പിന്നണി ഗാനരംഗത്ത് എത്തിയ വിജയ് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആലപിച്ചു.
ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിന് ലഭിച്ചതുള്‍പ്പെടെ മികച്ച ഗായകനുള്ള മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ വിജയ് നേടിയിട്ടുണ്ട്. ധനുഷ് നായകനായ മാരി എന്ന തമിഴ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും വിജയ് തിളങ്ങിയിരുന്നു.