ടൊവിനോയ്ക്ക് രോഗശാന്തി ആശംസിച്ച് റെസ്ലിംഗ് താരം കേര്‍ട്ട് ആംഗിള്‍! അച്ചായന് ഇത്ര പിടിപാടോ എന്ന് സോഷ്യല്‍ മീഡിയ, സത്യം അറിഞ്ഞപ്പോള്‍ ഞെട്ടല്‍; വീഡിയോ

ഇപ്പോള് ടൊവീനോ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരാള് താരത്തിന് രോഗശാന്തി ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മറ്റാരുമല്ല റെസ്ലിംഗ് താരം കേര്ട്ട് ആംഗിളാണ് മിന്നല് മുരളി ടൊവീനോ തോമസിന് രോഗശാന്തി ആശംസിച്ചിരിക്കുന്നത്.
 | 
ടൊവിനോയ്ക്ക് രോഗശാന്തി ആശംസിച്ച് റെസ്ലിംഗ് താരം കേര്‍ട്ട് ആംഗിള്‍! അച്ചായന് ഇത്ര പിടിപാടോ എന്ന് സോഷ്യല്‍ മീഡിയ, സത്യം അറിഞ്ഞപ്പോള്‍ ഞെട്ടല്‍; വീഡിയോ

ഷൂട്ടിംഗിനിടെ പരിക്കേറ്റ് സിനിമാതാരം ടൊവീനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഭേദമായ താരം ആശുപത്രി വിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ടൊവീനോ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരാള്‍ താരത്തിന് രോഗശാന്തി ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മറ്റാരുമല്ല ഡബ്ല്യുഡബ്ല്യുഇ റെസ്ലിംഗ് താരം കേര്‍ട്ട് ആംഗിളാണ് മിന്നല്‍ മുരളി ടൊവീനോ തോമസിന് രോഗശാന്തി ആശംസിച്ചിരിക്കുന്നത്.

”ടോവീനോ തോമസ്, ഒളിംപിക് ഹീറോ കേര്‍ട്ട് ആംഗിള്‍ ആണിത്. താങ്കള്‍ക്ക് വളരെ വേഗം ഭേദമാകട്ടെയെന്ന് ആശംസിക്കുന്നു. താങ്കള്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നുവെന്ന് കേട്ടു. വേഗം ഭേദമാകട്ടെ. താങ്കള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. താങ്കളുടെ വരാനിരിക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും ആശംസകള്‍, ടേക് കെയര്‍, ഗെറ്റ് വെല്‍ സൂണ്‍” എന്നായിരുന്നു കേര്‍ട്ട് ആംഗിളിന്റെ വാക്കുകള്‍. ഇത് കേട്ടതോടെ അച്ചായന് ഇത്രയും പിടിപാടുണ്ടോ എന്നായിരുന്നു സോഷ്യല്‍ മീഡിയ ചോദിച്ചത്.

പിന്നീടാണ് ഇതിന്റെ യാഥാര്‍ത്ഥ്യം ചിലര്‍ കണ്ടെത്തിയത്. കാമിയോ ഡോട്ട്‌കോം എന്ന സൈറ്റില്‍ 100 ഡോളര്‍ നല്‍കിയാല്‍ ആരെക്കുറിച്ചും ഇത്തരം ആശംസകള്‍ കേര്‍ട്ട് ആംഗിള്‍ പറയും. പിറന്നാള്‍ ആശംകളാണ് കൂടുതലും. ഇന്ത്യന്‍ രൂപയില്‍ 7000 രൂപ നല്‍കി ടൊവീനോയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചത് ആരാണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. സംഭവത്തില്‍ ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്.

വീഡിയോ കാണാം