ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് താരം ഷാബുരാജ് അന്തരിച്ചു

ഏഷ്യാനെറ്റ് കോമഡി സ്റ്റാര്സ് താരം ഷാബുരാജ് അന്തരിച്ചു.
 | 
ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് താരം ഷാബുരാജ് അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് താരം ഷാബുരാജ് അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാബുരാജ് രാവിലെ 11.30ഓടെയാണ് മരിച്ചത്.

മിമിക്രി കലാകാരനായ ഷാബുരാജ് കോമഡി സ്റ്റാര്‍സിലൂടെയാണ് ശ്രദ്ധേയനായത്. സ്ത്രീവേഷങ്ങളിലാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് നിരവധി വേഷങ്ങളില്‍ തിളങ്ങി. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്.