ദിലീപിനെ തിരിച്ചെടുക്കണമെന്ന് അമ്മ ജനറല്‍ ബോഡിയില്‍ ആവശ്യം; ധാരണയായെന്ന് റിപ്പോര്‍ട്ട്

നടി ആക്രമണക്കേസില് പ്രതിയായതിനെത്തുടര്ന്ന് പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുക്കണമെന്ന് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില് ആവശ്യം. കൊച്ചിയില് ചേര്ന്നുകൊണ്ടിരിക്കുന്ന ജനറല്ബോഡിയില് നടന് സിദ്ദിഖും നടി ഊര്മിള ഉണ്ണിയും ഇക്കാര്യം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്ട്ട്. ദിലീപിനെ പുറത്താക്കിയത് ശരിയായില്ലെന്ന് ഊര്മിള ഉണ്ണി പറഞ്ഞതായി കേരള കൗമുദി റിപ്പോര്ട്ട് ചെയ്യുന്നു.
 | 

ദിലീപിനെ തിരിച്ചെടുക്കണമെന്ന് അമ്മ ജനറല്‍ ബോഡിയില്‍ ആവശ്യം; ധാരണയായെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടി ആക്രമണക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുക്കണമെന്ന് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ആവശ്യം. കൊച്ചിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്ന ജനറല്‍ബോഡിയില്‍ നടന്‍ സിദ്ദിഖും നടി ഊര്‍മിള ഉണ്ണിയും ഇക്കാര്യം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ദിലീപിനെ പുറത്താക്കിയത് ശരിയായില്ലെന്ന് ഊര്‍മിള ഉണ്ണി പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്മയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ദിലീപ് കോടതിയില്‍ പോകാതിരുന്നത് ആശ്വാസമായെന്നാണ് സിദ്ദിഖ് പറഞ്ഞത്. ദിലീപിന് തന്റെ ഭാഗം ന്യായീകരിക്കാന്‍ അവസരമുണ്ടായില്ലെന്നും സ്വാഭാവിക നീതി ഇതിലൂടെ നിഷേധിക്കപ്പെട്ടുവെന്നുമാണ് താരങ്ങള്‍ യോഗത്തില്‍ വാദിച്ചത്. അമ്മയുടെ നിയമാവലിയനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ലെന്ന് ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞു.

എക്‌സിക്യൂട്ടീവ് യോഗത്തിലും ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇക്കാര്യത്തില്‍ ദിലീപിന്റെ കൂടി അഭിപ്രായം അറിയാനും അതിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനത്തിലെത്തിയാല്‍ മതിയെന്നും പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശിച്ചു.

വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ പ്രമുഖരാരും ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തില്ല. ഫഹദ് ഫാസിലും സംഘടനയില്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്ത പ്രിഥ്വിരാജും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പതിവിനു വിരുദ്ധമായി ഇത്തവണ മാധ്യമങ്ങള്‍ക്കം പ്രവേശനം നിഷേധിച്ചിരുന്നു.