പുലിമുരുകന്‍ മാസ് എന്റര്‍ടെയിനര്‍; തീയേറ്ററുകളില്‍ ആഘോഷമാക്കി ആരാധകര്‍; റിവ്യൂ വായിക്കാം

മോഹന്ലാലിന്റെ പുലിമുരുകന് തീയേറ്ററുകളില് തരംഗം സൃഷ്ടിക്കുന്നുവെന്നാണ് റിലീസിനു ശേഷമുള്ള ആദ്യമണിക്കൂറുകളിലെ വിവരങ്ങള് സൂചിപ്പിക്കുന്നത്. തീയേറ്ററുകള് ആഘോഷസ്ഥലങ്ങളാക്കിയാണ് ലാല് ആരാധകര് സിനിമക്കെത്തുന്നത്. വിദേശചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രമെന്നാണ് ആദ്യ അവലോകനങ്ങള് പറയുന്നുത്. അഫിന് തയ്യാറാക്കിയ റിവ്യൂ വായിക്കാം.
‘വിദേശ സിനിമകളോട് പോലും കിടപിടിക്കാന്‍ പറ്റുന്ന ഒരു തകര്‍പ്പന്‍ ആക്ഷന്‍ പാക്ക്ഡ് മാസ് മസാല ചിത്രം’ എന്ന് ഒറ്റവാചകത്തില്‍ പുലിമുരുകനെ വിശേഷിപ്പിക്കാം. തുടക്കത്തില്‍ കൊച്ചുകുട്ടി വരെ മാസ് കാട്ടി തുടങ്ങുന്ന ചിത്രം മോഹന്‍ലാലിന്റെ വരവോടെ ഫുള്‍ഫോമിലേക്ക് കുതിക്കുന്നു. പിന്നെ ഒരിഞ്ചുപോലും താഴാതെ നീങ്ങുന്ന സിനിമ ക്ലൈമാക്‌സിലെ അതിഗംഭീരമായ ഫൈറ്റ് സീനോടെ അവസാനിക്കുമ്പോള്‍ മലയാളത്തില്‍ ഇതുവരെ അനുഭവിക്കാന്‍ പറ്റാത്ത സിനിമാനുഭവം ഓരോ പ്രേക്ഷകനും സ്വന്തം.
മോഹന്‍ലാല്‍ – ലാല്‍ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് രസം പകരുമ്പോള്‍ ആരും കൊതിച്ച് പോകുന്ന ദമ്പതികളായി വെള്ളിത്തിരയില്‍ പകര്‍ന്നാട്ടം നടത്താന്‍ മോഹന്‍ലാലിനും കമാലിനി മുഖര്‍ജിക്കുമായി. ഇവരുടെ കുഞ്ഞു കുഞ്ഞു വഴക്കുകള്‍ പ്രേക്ഷര്‍ക്ക് അസ്വാദനത്തിന്റെ പുതുതലം പകരുമ്പോള്‍ കണ്ണിനു കുളിര്‍മ്മയേകി ജൂലി എന്ന കഥാപാത്രമായി നമിതയും എത്തുന്നു.
കേവലം പുലി – വേട്ടക്കാരന്‍ കഥയില്‍ ഒതുങ്ങാതെ കഥ മറ്റ് തലങ്ങളിലേക്ക് വികസിക്കുകയും ക്ലൈമാക്‌സില്‍ അതുകൂടി ഉള്‍പ്പെടുത്തി തകര്‍പ്പനായി അവസാനിക്കുക കൂടി ചെയ്തതോടെ പകരം വെക്കാനില്ലാത്ത സിനിമാനുഭവമായി മാറുന്നുണ്ട് ‘പുലിമുരുകന്‍’.
മോഹന്‍ലാല്‍ എന്ന പകരം വെക്കാനില്ലാത്ത പ്രതിഭാധനന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. മോഹന്‍ലാല്‍ തികച്ചും ഒരു അത്ഭുത പ്രതിഭാസമാണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം തന്നെയാണീ ചിത്രം. 300ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച മോഹന്‍ലാലില്‍ നിന്ന പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മാനറിസങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത് വൈശാഖ് എന്ന സംവിധായകന്റെ കൂടി വിജയമാകുന്നു.
പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അത്ഭുതാവഹമായ ആക്ഷന്‍ കൊറിയോ ഗ്രാഫിയും ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തലസംഗീതവും ചിത്രത്തെ ലെവലില്‍ എത്തിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. ഷാജി കുമാറിന്റെ ക്യാമറ എടുത്ത് പറയേണ്ടതാണ്. കണ്ണിനു കുളിര്‍മയേകുന്ന വളരെ മനോഹരമായ ഒട്ടേറെ ഫ്രെയിമുകള്‍ കൊണ്ട് സമ്പന്നമാണ് പുലിമുരുകന്‍.
ആദ്യാവസാനം വൈശാഖ് എന്ന സംവിധായകന്റെയും മോഹന്‍ലാല്‍ എന്ന നടന്റെയുമാണ് പുലിമുരുകന്‍. ഏകദേശം 2 വര്‍ഷത്തോളമെടുത്ത് 25 കോടി മുടക്കി ഈ ചിത്രം മലയാളത്തിനു സമ്മാനിച്ച ടോമിച്ചന്‍ മുളകുപ്പാടത്തോട് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും കടപ്പെട്ടിരിക്കും. ചിത്രം ഒരു ഷുവര്‍ ഷോട്ട് ബ്ലോക്ബസ്റ്റര്‍ തന്നെയാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തീയറ്ററുകള്‍ ഇനി ആഘോഷത്തിന്റെ പൂരപ്പറമ്പുകളാകും. അതെ, ഇനി അറിയേണ്ടത് ഒരു കാര്യം മാത്രം…. ‘പുലിമുരുകന്‍’ 100 കോടി ക്ലബ്ബ് മലയാളത്തില്‍ സൃഷ്ടിക്കുമോ എന്ന ഒറ്റ കാര്യം മാത്രം.

