വരുന്നു മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം
കൊച്ചി: പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. 28 കോടി രൂപ മുതല്‍ മുടക്കില്‍ അഞ്ചു ഭാഷകളിലായി ഒരുക്കുന്ന പുതിയ ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്്. ചൈന ഉള്‍പ്പെടെ ലോകമൊട്ടാകെയുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയായിരിക്കും ഇത്. മോഹന്‍ലാലിന് പുറമെ അപര്‍ണ, ശശികുമാര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
അസര്‍ബൈജാനിലെ റൗഫ് ജി.മെഹ്ദിയേവും ഫുള്‍ ഹൗസ് പ്രൊഡക്ഷന്റെ ജെയ്സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൂര്‍ണമായും അസര്ബെയ്ജാന്, റഷ്യ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാളത്തില്‍ നിന്നു നാലു താരങ്ങളും അസര്‍ബൈജാനിലെ 21 താരങ്ങളുമാണ് വേഷമിടുക. ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. അമ്മയെ അന്വേഷിച്ച് റഷ്യയിലേക്ക് പോകുന്ന മകളും അവളുടെ ഭര്‍ത്താവും അസര്ബയ്ജാനില് എത്തുന്നതും അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. റഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ചിത്രത്തിലുണ്ടാകും. ഇളയരാജയാണ് സംഗീതം. സാബു സിറില്‍ കലാസംവിധാനം.