സോഷ്യല്‍ മീഡിയയെ കീഴടക്കി ബോട്ടില്‍ ക്യാപ് ചാലഞ്ച്; ഏറ്റെടുത്ത് സിനിമാ താരങ്ങളും
ഹോളിവുഡില്‍ നിന്ന് ഒരു സോഷ്യല്‍ മീഡിയ ചാലഞ്ച് കേരളത്തിലും തരംഗമാകുന്നു. ബോട്ടില്‍ ക്യാപ് ചാലഞ്ച് എന്ന പുതിയ ചാലഞ്ച് പക്ഷേ അല്പം ആരോഗ്യമുള്ളവര്‍ക്കും അഭ്യാസമറിയുന്നവര്ക്കും മാത്രം സാധിക്കുന്ന ഒന്നാണ്. നെഞ്ചിനൊപ്പം ഉയരത്തില്‍ പിടിച്ചിരിക്കുന്ന ഒരു കുപ്പിയുടെ അടപ്പ് ബാക്ക് സ്പിന്‍ കിക്ക് ചെയ്ത് തുറക്കുകയാണ് ചെയ്യേണ്ടത്.
ജൂണ്‍ 25നാണ് ഈ ചാലഞ്ച് തുടങ്ങിയത്. തായ്ക്വോണ്ടോ പരിശീലകനായ ഫറാബി ഡാവെല്ചിന് തുടങ്ങിവെച്ച ചാലഞ്ച് മാക്സ് ഹോളോവേ ഏറ്റെടുച്ചു. യുഎഫ്സി ഫെതര്വയ്റ്റ് ചാമ്പ്യനും മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരവുമായ ഹോളോവേ ഏറ്റെടുത്തതോടെ ഇത് വൈറലായി മാറി. ഈ ചാലഞ്ച് ഏറ്റെടുത്ത ജോണ്‍ മേയര്‍ ജേസണ്‍ സ്റ്റാഥമിനെ വെല്ലുവിളിച്ചു.
ഇത് പിന്നീട് ഇന്ത്യയിലെത്തിയപ്പോള്‍ അക്ഷയ് കുമാറാണ് ഏറ്റെടുത്തത്. പിന്നാലെ തമിഴ് നടന് അര്‍ജുനും ചാലഞ്ചിന്റെ ഭാഗമായി. മലയാളത്തില്‍ നീരജ് മാധവ് ആണ് ആദ്യം ചാലഞ്ച് ഏറ്റെടുത്തത്. പിന്നാലെ ഉണ്ണി മുകുന്ദനും എത്തിയിട്ടുണ്ട്.
വീഡിയോ കാണാം

Thank you @johnson.ap.7 for the video, @ranjith.mv.50 for holding up the bottle and of course @sanif_uc_fotografia for finding me the perfect bottle @akshaykumar @jasonstatham , thank you for the inspiration
#BottleCapChallenge Inspired by my action idol @JasonStatham, I will repost/retweet the Best I see, come on Guys and Girls get your Bottle out and your Legs in the Air, Let’s Do This
#FitIndia #WednesdayMotivation