​ഗോൾഡൻ വിസക്കാരനായി മമ്മൂട്ടി ദുബായിലേക്ക്; കോവിഡ് കാലത്തിനുശേഷമുള്ള ആദ്യ വിദേശയാത്ര

 | 
mammootty

രണ്ടു വർഷത്തിന് ശേഷം തന്റെ ആദ്യ വിദേശയാത്ര നടത്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കോവിഡ് 19 മഹാമാരിയുടെ അതിതീവ്ര വ്യാപനകാലത്ത് നിന്ന് പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയ താരം ദുബായിലേക്കാണ് ആദ്യ യാത്ര നടത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടി വിമാനത്തിലിരിക്കുന്ന ചിത്രം പങ്കുവെച്ചത്.

യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരുന്നു. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനും ഒപ്പം ഒരു വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനുമായാണ് മമ്മൂട്ടിയുടെ ദുബൈ യാത്ര.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.