മണിരത്‌നം സിനിമയുടെ കഥ മൂന്ന് മിനിറ്റിൽ പറയുമെന്ന് വൈരമുത്തു

മൂന്ന് മിനിറ്റിനകം പറഞ്ഞു തീർക്കാൻ കഴിയാത്തത് കഥയല്ലെന്ന് മണിരത്നം കരുതുന്നതായി കവിയും ഗാനരചയിതാവുമായ വൈരമുത്തു. മണിരത്നത്തിന്റെ പുതിയ ചിത്രമായ ഓ.കെ.കൺമണിയുടെ പാട്ടെഴുത്തിനിടയിലെ അനുഭവങ്ങളാണ് വൈരമുത്തു മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. ഇതിനിടയിലായിരുന്നു മണിരത്നത്തിന്റെ സിനിമാ കഥപറച്ചിലിന്റെ രീതി വൈരമുത്തു വെളിപ്പെടുത്തിയത്. 'അദ്ദേഹം മൂന്ന് മിനുറ്റിൽ കൂടുതൽ കഥ പറയാറില്ല.
 | 

മണിരത്‌നം സിനിമയുടെ കഥ മൂന്ന് മിനിറ്റിൽ പറയുമെന്ന് വൈരമുത്തു

ചെന്നൈ: മൂന്ന് മിനിറ്റിനകം പറഞ്ഞു തീർക്കാൻ കഴിയാത്തത് കഥയല്ലെന്ന് മണിരത്‌നം കരുതുന്നതായി കവിയും ഗാനരചയിതാവുമായ വൈരമുത്തു. മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഓ.കെ.കൺമണിയുടെ പാട്ടെഴുത്തിനിടയിലെ അനുഭവങ്ങളാണ് വൈരമുത്തു മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. ഇതിനിടയിലായിരുന്നു മണിരത്‌നത്തിന്റെ സിനിമാ കഥപറച്ചിലിന്റെ രീതി വൈരമുത്തു വെളിപ്പെടുത്തിയത്. ‘അദ്ദേഹം മൂന്ന് മിനുറ്റിൽ കൂടുതൽ കഥ പറയാറില്ല. അദേഹത്തിന്റെ സിനിമകളിലേതു പോലെ ചുരുങ്ങിയ വാക്കുകളിൽ പറയും. അവയെല്ലാം എനിക്ക് മനസ്സിലാവാറുമുണ്ട്.’ വൈരമുത്തു പറഞ്ഞു.

റൊമാൻസിൽ കഥ പറയുന്ന ചിത്രത്തിൽ ദുൽക്കർ സൽമാനും നിത്യാമേനോനുമാണു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെ പ്രണയവും ചിന്താഗതിയുമാണ് ചിത്രം പറയുന്നത്. എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ ഈ മാസം പുറത്തിറങ്ങും.