പിറന്നാൾ നിറവിൽ മഞ്ജു വാര്യർ

 | 
manju


മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് 45-ാമത് പിറന്നാൾ. നിരവധി പേരാണ് മഞ്ജുവിന് പിറന്നാൾ ആശംസയുമായി എത്തുന്നത് . മഞ്ജു വാര്യർ എന്ന നടിയോളം തന്നെ മഞ്ജു വാര്യർ എന്ന ഫാഷൻ ഐക്കണിനെയും നെഞ്ചിലേറ്റുന്ന കാലത്തിലേക്ക് ആരാധക ഹൃദയങ്ങൾ മാറിക്കഴിഞ്ഞു. പ്രായം തോന്നിക്കാത്ത സൗന്ദര്യത്തിലും ഔട്ട്ഫിറ്റിലും മഞ്ജു എന്നും പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

2014ൽ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു ​ഗംഭീര തിരിച്ചുവരവ് നടത്തി. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലൻ, ആമി, ഒടിയൻ, ലൂസിഫർ, പ്രതി പൂവൻകോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവിൽ മഞ്ജുവിനെ കാത്തിരുന്നത്.

 പതിനെട്ടാമത്തെ വയസിൽ ‘സല്ലാപ’ത്തിലൂടെ നായികയായി. 1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.