അറബിയിലും മലയാളത്തിലുമായി മഞ്ജു വാര്യരുടെ ആയിഷ വരുന്നു; പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍

 | 
Ayisha
അറബിയിലും മലയാളത്തിലുമായി പുതിയ ചിത്രം പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍

അറബിയിലും മലയാളത്തിലുമായി പുതിയ ചിത്രം പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍. ആയിഷ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ പുറത്തുവിട്ടു. അമീര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സക്കരിയയാണ്. അറബിയിലും മലയാളത്തിലുമായി നിര്‍മിക്കപ്പെടുന്ന ആദ്യ ചിത്രമായിരിക്കും ഇതെന്ന് മഞ്ജു വാര്യര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പിറന്നാള്‍ ദിനത്തിലാണ് മഞ്ജു തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. 

ഇന്തോ-അറബിക് പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.     ഒരു ബഹുഭാഷാ ചിത്രത്തില്‍ മഞ്ജു വാര്യരുടെ അരങ്ങേറ്റമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ സക്കരിയ തന്റെ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും മറ്റു ചില ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.