''സ്‌നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാള്‍ ഉമ്മ''; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

 | 
Mammootty
എഴുപതാം പിറന്നാളില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

എഴുപതാം പിറന്നാളില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. എന്റെയും കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ് ഇത്. എനിക്കും കൂടി ആഘോഷിക്കാനുള്ള ദിവസമാണ് ഇന്നെന്നും മോഹന്‍ലാല്‍ ഫെയിസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. സഹോദര നിര്‍വിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്ഠുല്യമായ കരുതല്‍ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും എല്ലാ ഉയര്‍ച്ചതാഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍കുന്ന സാന്നിധ്യമാണ് തനിക്ക് മമ്മൂക്കയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

വീഡിയോ കാണാം