200 കോടി വേണ്ട; സമാന്ത ജീവനാംശം നിരസിച്ചെന്ന് റിപ്പോര്‍ട്ട്

തെലുങ്ക് താരം നാഗചൈതന്യയില്‍ നിന്ന് വിവാഹമോചിതയായ സമാന്ത വന്‍തുകയുടെ ജീവനാംശം നിരസിച്ചതായി റിപ്പോര്‍ട്ട്. വിവാഹ മോചനത്തിനായി അവകാശപ്പെട്ട 200 കോടി താരം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. നാഗചൈതന്യയുടെ സ്വത്തില്‍ നിന്ന് തനിക്ക് അവകാശപ്പെട്ട ഭാഗം വളരെയധികം ആലോചിച്ച ശേഷമാണ് സമാന്ത വേണ്ടെന്ന് വെച്ചതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഠിനാധ്വാനം കൊണ്ട് മുന്‍നിരയില്‍ എത്തിയ വ്യക്തിയാണ് താനെന്നും നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ പണമൊന്നും തനിക്ക് വേണ്ടെന്നുമാണ് താരം പറഞ്ഞത്.
വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സമാന്തയെ മാനസികമായി സ്വാധീനിച്ചിരുന്നു. അത് പ്രൊജക്ടുകളെ ബാധിക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഇപ്പോള്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സമാന്ത പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സമാന്തയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. നാലാ വിവാഹ വാര്‍ഷികത്തിന് തൊട്ടുമുന്‍പാണ് സമാന്തയും നാഗചൈതന്യയും വേര്‍പിരിയുന്നത്.
ഇരുവരും വിവാഹമോചിതരാകുന്നതായി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ഇവര്‍ സ്ഥിരീകരിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലായിരുന്നു ഇവരുടേത്.