ഞാന്‍ മാത്രമല്ല മോഹന്‍ലാലും മുന്‍ ഡിജിപി അടക്കമുള്ളവര്‍ അവിടെ പോയിട്ടുണ്ട്; പ്രതികരണവുമായി ബാല

കൊച്ചി: തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന് വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും ബാല പറഞ്ഞു. മോണ്‍സന്റെ ജീവികാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. മോന്‍സണ്‍ മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥനാണ്. താന്‍ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും ബാല കൂട്ടിച്ചേര്‍ത്തു.
മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തുമായി ബാല നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. മോന്‍സണെതിരെ അജിത്ത് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് ശബ്ദരേഖയില്‍ ബാല ആവശ്യപ്പെടുന്നത്. ഇത് വിവാദമായതോടെയാണ് പ്രതികരണം. മോണ്‍സണ്‍ പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്നേഹത്തോടെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
നാല് മാസം മുന്‍പത്തെ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നത്. നിങ്ങള്‍ക്ക് അറിയാവുന്നതില്‍ കൂടുതലൊന്നും ഇപ്പോള്‍ എനിക്കറിയില്ല. തെറ്റുകാരനാണെങ്കില്‍ അദ്ദേഹം ശിക്ഷക്കപ്പെടട്ടെയെന്നും ബാല പറഞ്ഞു.