ആറാട്ട് ഫെബ്രുവരിയില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 10ന് തീയേറ്ററുകളില്‍ എത്തും. ആറാട്ട് തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
രണ്ടാം ലോക്ക് ഡൗണിന് ശേഷം തീയേറ്ററുകള്‍ തുറക്കുന്നതായി പ്രഖ്യാപനം വന്നപ്പോള്‍ ആറാട്ടിന്റെ റിലീസ് സംബന്ധിച്ച് ചോദ്യങ്ങളുമായെത്തിയെന്നും ഈ സാഹചര്യത്തിലാണ് വിശദീകരിക്കുന്നതെന്നും പറഞ്ഞാണ് ചിത്രം തീയേറ്ററുകളിലേ റിലീസ് ചെയ്യൂ എന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്.
മോഹന്‍ലാല്‍ നായകനാകുന്ന അഞ്ചാമത്തെ ബി.ഉണ്ണികൃഷ്ണന്‍ ചിത്രമാണ് ആറാട്ട്. വില്ലന് ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ് ഇരുവരും ഒന്നിക്കുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിജയ് ഉലകനാഥ് ഛായാഗ്രാഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. രാഹുല്‍ രാജാണ് സംഗീത സംവിധാനം.