'മുഖം മാത്രേ ഇവിടിട്ട് കത്തിക്കുന്നുള്ളു'; കുറുപ്പ് ട്രെയിലര്‍ പുറത്ത്
| Updated: Nov 3, 2021, 17:42 IST
പിടികിട്ടാപ്പുള്ള സുകുമാരക്കുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ പുറത്ത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് എത്തുന്നത്. സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറന്നതിന് ശേഷമെത്തുന്ന ആദ്യ ബിഗ് ബജറ്റ് മലയാളം ചിത്രമാണ് ഇത്. 35 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.
ദുല്‍ഖറിന്റെ വേ ഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം. ശോഭിത ധുലിപാലയാണ് നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയകുമാര്‍ പ്രഭാകരന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
