ശ്രീനാഥ് ഭാസി നായകനാകുന്ന എ.ബി ബിനിലിന്റെ 'പൊങ്കാല'; ആഘോഷമായി കൊച്ചിയിൽ ലോഞ്ച്
കൊച്ചി; എ.ബി ബിനിൽ എഴുതി സംവിധാനം ചെയ്യുന്ന 'പൊങ്കാല' എന്ന ചിത്രത്തിന്റെ ലോഞ്ച് കൊച്ചിയിൽ നടന്നു. സെപ്റ്റംബർ പതിമൂന്ന് വെള്ളിയാഴ്ച്ച എറണാകുളം ടൗൺ ഹാളിൽ വെച്ചുനടന്ന ചടങ്ങിൽ നായകൻ ശ്രീനാഥ് ഭാസി ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. ഗ്ലോബൽ പിക്ച്ചേഴ്‌സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാകുന്നു.
ചലച്ചിത്ര പ്രവർത്തകർ, ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവർ, ബന്ധുമിത്രാദികൾ എന്നിവർ അടങ്ങുന്ന വലിയൊരു സദസ്സിലാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. കലാരംഗത്ത് ഏറെ പ്രതിഭകളെ സമ്മാനിച്ച കൊച്ചി കലാഭവന്റെ പ്രസിഡൻന്റ് ഫാദർ ചെറിയാൻ കുനിയൻ തോടത്ത് ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ഡോണ തോമസ്, ശ്രീനാഥ് ഭാസി, അനിൽ പിള്ള, കപിൽ കൃഷ്ണാ (കെ.ജി.എഫ്.സ്റ്റുഡിയോ) റാഫി ചാന്നാങ്കര (ദുബായ്) എന്നിവർ ഈ ചടങ്ങു പൂർത്തികരിച്ചു. തുടർന്ന് വൈപ്പിൻ എം.എൽ.എ കെ.എൻ.ഉണ്ണി കൃഷ്ണൻ ബാനർ ലോഞ്ചിംഗ് നടത്തി. തുടർന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാവ് സിയാദ് കോക്കർ പ്രകാശനം ചെയ്തു.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനാഥ് ഭാസിക്ക് പുറമേ ബിബിൻ ജോർജ്, അലൻസിയർ, സാദിഖ്, ഡ്രാക്കുള സുധീർ, കിച്ചു ടെല്ലസ് മാർട്ടിൻ മുരുകൻ, റോഷൻ മുഹമ്മദ്, നായിക യാമി സോന, ശാന്തകുമാരി, രേണു സുന്ദർ എന്നീ അരി നേതാക്കളുടെ സാന്നിധ്യവും ചടങ്ങിനുണ്ടായിരുന്നു.
ബാബുരാജ്, സുധീർ കരമന ,അപ്പാനിശാന്ത്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, സൂര്യാകൃഷ്, ദുർഗാ കൃഷ്ണ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ കഥ ഉടലെടുക്കുന്നത്. വൈപ്പിൻ ഹാർബറിൽ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരമാണ് തികച്ചും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.