കടലില്‍ വീണ തെരുവുനായ്ക്കുട്ടിയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍; വൈറല്‍ വീഡിയോ കാണാം

 | 
Pranav Mohanlal
കടലില്‍ വീണ നായ്ക്കുട്ടിയെ രക്ഷിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ വൈറല്‍

കടലില്‍ വീണ നായ്ക്കുട്ടിയെ രക്ഷിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ വൈറല്‍. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന് സമീപമാണ് സംഭവം. തിരയില്‍ അകപ്പെട്ട് കടലിലേക്ക് ഒഴുകിയ നായ്ക്കുട്ടിയെ പ്രണവ് നീന്തിച്ചെന്ന് രക്ഷിക്കുകയായിരുന്നു. കടലില്‍ നിന്ന് പ്രണവ് നീന്തി വരുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.

കരയില്‍ എത്തുമ്പോളാണ് കയ്യില്‍ നായ്ക്കുട്ടിയുള്ളത് വ്യക്തമാകുന്നത്. പ്രണവിനടുത്തേക്ക് ചിലര്‍ എത്തുന്നതും മറ്റു ചില നായ്ക്കളുടെ അടുത്തേക്ക് നായ്ക്കുട്ടി പോകുന്നതും കാണാം. മോഹന്‍ലാലിന്റെ വീടിന്റെ മുകളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ഫാന്‍ പേജായ ദി കംപ്ലീറ്റ് ആക്ടറിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് ചിത്രീകരിച്ച വീഡിയോയാണ് ഇതെന്ന് കരുതുന്നു.

വീഡിയോ കാണാം