'പുഷ്പ 2' 2024 ആഗസ്റ്റ് 15 ന് തീയേറ്ററുകളിൽ

 | 
pushpa 2


ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്ന 'പുഷ്പ 2' 2024 ആഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അല്ലു അർജുൻ നായകനായി അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാറാണ് നിർവഹിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. 500 കോടി ബജറ്റിൽ മൈത്രി മൂവി മേക്കേഴ്‌സാണ് നിർമ്മാണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം.

2021 ൽ ആയിരുന്നു പുഷ്പയുടെ ആദ്യ ഭാഗം തീയേറ്ററുകളിൽ എത്തിയത്. വലത് തോൾ ചെരിച്ച്, കൈ നിവർത്തി കീഴ്ത്താടി നീട്ടിത്തടവി 'തഗ്ഗത്തലെ' എന്ന ഡയലോഗുമടിച്ച് പുഷ്പരാജ് തീയേറ്ററുകളിൽ ഉണ്ടാക്കിയ ആവേശം വാനോളമായിരുന്നു. v