സിദ്ധാര്‍ത്ഥിന്റെ 'ചിറ്റാ' വരുന്നു; ടീസര്‍ പുറത്തിറക്കി ദുല്‍ഖര്‍

 | 
Chitta

പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് നായകനാകുന്ന ചിറ്റ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. സിനിമയുടെ മലയാളം ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കിയത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റേത് ഏറെ വ്യത്യസ്തമായ ഒരു വേഷമാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. 

പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു അരുണ്‍ കുമാര്‍ ആണ് സംവിധായകന്‍. എറ്റാക്കി എന്റര്‍ടെയ്ന്‍മെന്റ്  നിര്‍മ്മിച്ച സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്. സെപ്തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.