നയൻതാര വിവാഹിതയായെന്ന് വാർത്ത

നയൻതാരയും യുവസംവിധായകനായ വിഘ്നേശ് ശിവനും വിവാഹിതരായെന്ന് പ്രമുഖ തമിഴ്പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കൊച്ചിയിലെ ഒരു പള്ളിയിൽവച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹം ആതീവ രഹസ്യമായി ആണ് നടന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 | 
നയൻതാര വിവാഹിതയായെന്ന് വാർത്ത


ചെന്നൈ:
നയൻതാരയും യുവസംവിധായകനായ വിഘ്‌നേശ് ശിവനും വിവാഹിതരായെന്ന് പ്രമുഖ തമിഴ്പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കൊച്ചിയിലെ ഒരു പള്ളിയിൽവച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹം ആതീവ രഹസ്യമായി ആണ് നടന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിജയ് സേതുപതിയും നയൻസും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് പ്രണയകഥ ചോർന്നത്. ഈ ചിത്രത്തിന്റെ സംവിധായകൻ വിഘ്‌നേശ്. ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 29കാരനായ വിഘ്‌നേശ് വെള്ളിത്തിരയിലെത്തുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാനിധ്യമറിയിച്ച താരമാണ് വിഘ്‌നേശ്.