കാഞ്ചന 3യിലെ റഷ്യന്‍ താരം അലക്‌സാന്‍ഡ്ര ജാവി തൂങ്ങി മരിച്ച നിലയില്‍

 | 
Alexandra Djavi
രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ വേഷമിട്ട റഷ്യന്‍ നടി അലക്‌സാന്‍ഡ്ര ജാവിയെ (24) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പനാജി: രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ വേഷമിട്ട റഷ്യന്‍ നടി അലക്‌സാന്‍ഡ്ര ജാവിയെ (24) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗോവയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ആണ്‍ സുഹൃത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടു പോയതായി അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് അലക്‌സാന്‍ഡ്ര വിഷാദത്തിലായിരുന്നുവെന്നാണ് കരുതുന്നത്. കാമുകനെ ചോദ്യം ചെയ്യും. 2019ല്‍ അലക്‌സാന്‍ഡ്ര ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ ആത്മഹത്യയില്‍ ഇയാളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. 

നടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കൂടുതല്‍ നിഗമനങ്ങളിലേക്ക് എത്താന്‍ കഴിയൂ എന്നും പോലീസ് വ്യക്തമാക്കി. നടിയുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു. റഷ്യന്‍ കോണ്‍സുലേറ്റ് മറ്റു നടപടികള്‍ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.