തെലുങ്ക് നടി ഗായത്രി അപകടത്തില്‍ കൊല്ലപ്പെട്ടു

 | 
Gayathri

തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഗച്ചിബൗലിയില്‍ വെച്ച് നടിയും സുഹൃത്ത് റാത്തോഡും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ വഴിയാത്രക്കാരിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. നിയന്ത്രണംവിട്ട കാര്‍ ഇവരുടെ മുകളിലേക്കാണ് മറിഞ്ഞത്. ഗായത്രിയും സുഹൃത്തും ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോളാണ് സംഭവം. 

പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടിയുടെയും പരിക്കേറ്റ യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. റാത്തോഡിന്റെ നില ഗുരുതരമായി തുടരുകയാണ്. മാഡം സാര്‍ മാഡം ആന്‍തേ എന്ന വെബ്‌സീരീസിലൂടെ അഭിനയ രംഗത്തെത്തിയ ഗായത്രി ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് പ്രശസ്തയായത്. ഡോളി ഡിക്രൂസ് എന്നാണ് യഥാര്‍ത്ഥ പേര്.