ഖുശ്ബു കോൺഗ്രസിൽ ചേർന്നു

തെന്നിന്ത്യൻ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി ഇന്ന് സോണിയാ ഗാന്ധിയായുടെ ജനപഥിലെ 10-ാം നമ്പർ വീട്ടിൽ സോണിയയുമായി ഖുശ്ബു കൂടിക്കാഴ്ച നടത്തിയിരുന്നു.
 | 
ഖുശ്ബു കോൺഗ്രസിൽ ചേർന്നു

 

ന്യൂഡൽഹി: തെന്നിന്ത്യൻ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി ഇന്ന് സോണിയാ ഗാന്ധിയായുടെ ജനപഥിലെ 10-ാം നമ്പർ വീട്ടിൽ സോണിയയുമായി ഖുശ്ബു കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖുശ്ബു ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘അവസാനം ഞാൻ വീട്ടിലെത്തിയതായി തോന്നുന്നു’ എന്നാണ് ഖുശ്ബു തന്റെ കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് പ്രതികരിച്ചത്.

കരുണാനിധിക്കൊപ്പം ഡി.എം.കെ.യിൽ സജീവമായിരുന്ന ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടി വിടുകയായിരുന്നു. 2010 ലാണ് ഖുശ്ബു ഡി.എം.കെ.യിൽ ചേരുന്നത്. ഡി.എം.കെ അധ്യക്ഷനും കരുണാനിധിയുടെ മകനുമായ സ്റ്റാലിനുമുണ്ടായ അഭിപ്രായ ഭിന്നതകളാണ് പാർട്ടി വിടാൻ കാരണം. തമിഴ്‌നാട്ടിൽ കോൺഗ്രസിന് വലിയ പ്രഭാവമില്ല. മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.