പ്രിയാമണി-മുസ്തഫ രാജ് വിവാഹത്തിന് നിയമസാധുതയില്ല; ആരോപണവുമായി മുസ്തഫയുടെ മുന്‍ ഭാര്യ

നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫയുടെ മുന്‍ ഭാര്യ. മുസ്തഫ രാജും താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന ആരോപണമാണ് മുസ്തഫയുടെ മുന്‍ ഭാര്യ ആയിഷ ഉന്നയിക്കുന്നത്. അതുകൊണ്ടു തന്നെ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.
വിവാഹമോചന ഹര്‍ജി പോലും നല്‍കിയിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോള്‍ താന്‍ ബാച്ച്ലര് ആണെന്നാണ് മുസ്തഫ അവകാശപ്പെട്ടത്. മുസ്തഫയ്ക്കെതിരെ ആയിഷ ഗാര്‍ഹിക പീഡന പരാതിയും നല്‍കിയിട്ടുണ്ട്. മുസ്തഫയ്ക്കും ആയിഷയ്ക്കും രണ്ട് മക്കളുണ്ട്. ഇവര്‍ ആയിഷയ്ക്കൊപ്പമാണ് കഴിയുന്നത്.
അതേസമയം തനിക്കെതിരെയുള്ള ഗാര്‍ഹിക പീഡന പരാതി വ്യാജമാണെന്ന് മുസ്തഫ പ്രതികരിച്ചു. കുട്ടികള്‍ക്ക് താന്‍ ചെലവിന് നല്‍കുന്നുണ്ടെന്നും മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞു. 2017ലാണ് പ്രിയാമണിയും മുസ്തഫയുമായുള്ള വിവാഹം നടന്നത്.